സോഫ്റ്റ് അരിയുണ്ട റേഷൻ അരിവെച്ചു എളുപ്പത്തിൽ ഉണ്ടാക്കാം

സോഫ്റ്റ് അരിയുണ്ട റേഷൻ അരിവെച്ചു എളുപ്പത്തിൽ ഉണ്ടാക്കാം

പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ല എന്നത് മധുരം ഇഷ്ടപ്പെടുന്നവര്‍ക്കും അറിയാവുന്ന ഒന്നാണ് ഇതിന് പകരമായി നല്‍കാവുന്ന ഒന്നാണ് ശര്‍ക്കര  ശര്‍ക്കര ആരോഗ്യത്തിന് പല തരത്തിലെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും ഇതില്‍ കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇതെല്ലാം എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇതിൽ  80 ശതമാനവും സിംപിള്‍ ഷുഗറാണ് അതിനാല്‍ തന്നെ  പല്ലിന് കേടു വരുത്തുമെന്ന പ്രശ്നവും ഇല്ല
ശർക്കര വളരെ മികച്ച ഒരു ചർമപരിപാലന മാർഗവുമാണ്  ദിവസവും ഇടത്തരം വലിപ്പമുള്ള ശർക്കര കഴിക്കുന്നത് കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ എന്നിവ ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കും ഇതിനുപുറമെ, ശർക്കര ചർമ്മത്തിലെ മാലിന്യം  അകറ്റിനിർത്തുകയും  നല്ല തിളക്കമുള്ള  ചർമ്മം നൽകുകയും ചെയ്യും.
ഒപ്പം ഇരുമ്പിന്റെ അംശത്താൽ സമ്പുഷ്ടമാണ് ശര്‍ക്കര  ഇതിനാല്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ശര്‍ക്കര ഏറെ നല്ലതാണ് ശർക്കര ഉപയോഗിച്ച് ഒരു നാടൻ  പലഹാരം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
അരിയുണ്ട വളരെ രുചികരമായ ഒരു നാലുമണി പലഹാരമാണ്  വിശേഷാവസരങ്ങളില്‍ മധുര പലഹാരമായും ഉപയോഗിക്കാവുന്ന ഇത്  2 ആഴ്ചയില്‍ അധികം കേടുകൂടാതെ ഇരിക്കും വൈകുന്നേരങ്ങളിൽ വീട്ടിൽ ഇൗ നാടൻ പലഹാരം ഉണ്ടാക്കിനോക്കിയാലോ.

ചേരുവകൾ: അരി  – 2 കപ്പ് ശർക്കര – 300 ഗ്രാം തേങ്ങാ ചിരകിയത് – 2 കപ്പ് ഏലക്കായ പൊടിച്ചത് ഉപ്പ്

അരി ചീനചട്ടിയില്‍ അല്പാല്പമായി  ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക ഇത് തണുത്തുകഴിഞ്ഞാല്‍ മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക ശർക്കര നന്നായി ചുരണ്ടിയെടുക്കണം ഇത് തേങ്ങയും ചേര്‍ത്ത് നന്നായി പൊടിച്ച് യോജിപ്പിക്കുക ഇത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക  ഈ കൂട്ടും അരി വറുത്തു പൊടിച്ചതും ഏലക്കാപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക നന്നായി കുഴഞ്ഞതിന് ശേഷം ഉരുളകളായി ഉരുട്ടിയെടുക്കുക അരിയുണ്ട റെഡി ഉടനെ ഉപയോഗിക്കുന്നില്ലായെങ്കിൽ ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *