റേഷൻ കടയിൽ നിന്ന് കിട്ടുന്ന കടല വെറുതെയിരിക്കുകയാണോ നാവിൽ കൊതിയൂറും ന്യൂട്ടല്ല വീട്ടിൽ ഉണ്ടാക്കിനോക്കൂ വെറും പത്തു മിനിറ്റിൽ

റേഷൻ കടയിൽ നിന്ന് കിട്ടുന്ന കടല വെറുതെയിരിക്കുകയാണോ നാവിൽ കൊതിയൂറും ന്യൂട്ടല്ല വീട്ടിൽ ഉണ്ടാക്കിനോക്കൂ വെറും പത്തു മിനിറ്റിൽ

കൊക്കോ പൊടിയും ഹേസൽനട്ടും ബട്ടറും ചേർത്തുണ്ടാക്കുന്ന രുചികരമായ ബ്രെഡ് സ്പ്രെഡ് ആണ് ന്യൂട്ടല്ല. ഇത് ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ലഭ്യമാണ് കേരളത്തിലെ സൂപ്പർമാർക്കറ്റുകളുടെയും ബേക്കറികളുടെയും അലമാരകളിൽ ഇതിപ്പോൾ സുലഭമാണ് കുട്ടികളക്ക് കഴിക്കാൻ വളരെ ഇഷ്ടമുള്ള ഒരു ഐറ്റമാണിത് ബ്രെഡിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ വളരെ രുചികരമാണ് പക്ഷെ പുറത്തുനിന്നു വാങ്ങുമ്പോൾ കൊഴുപ്പിന്റെ അംശം വളരെയധികമാണ് ഇതിൽ അപ്പോൾ ഇത് വീട്ടിൽ ഒന്നുണ്ടാക്കി നോക്കിയാലോ ഇതുണ്ടാക്കാൻ ഹേസൽ നാട്ടൊന്നും പുറത്തുനിന്നു വാങ്ങേണ്ട, റേഷന്കടയിൽ നിന്ന് ഇപ്പോൾ സുലഭമായി കിട്ടുന്ന കടല കൊണ്ട് ഉണ്ടാക്കാവുന്നതേ ഉള്ളൂ.

ചേരുവകൾ :കടല – ഒരു കപ്പ് പഞ്ചസാര- അരകപ്പ് കൊക്കോ പൗഡർ- മൂന്ന് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ- അര കപ്പ്.

ഒരു ബൗളിൽ ഒരു കപ്പ് കടല ചേർത്ത് നന്നായി കഴുകി വൃത്തിയാക്കുക ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഈർപ്പം നന്നായി ഒപ്പിയെടുക്കുക ഒരു ചുവടുകട്ടിയുള്ള പാൻ നന്നായി ചൂടാക്കുക ഇതിലേക്ക് കടല ചേർത്ത് നന്നായി വറുത്തെടുക്കുക തീ കുറച്ചുവച്ചാണ് വറുത്തെടുക്കേണ്ടത് നാല് മിനിറ്റോളം വറുക്കണം ഇത് തണുക്കാൻ മാറ്റിവയ്ക്കുക തണുത്തതിനു ശേഷം മിക്സിയുടെ ജാറിൽ ചേർക്കുക ഇതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുക്കാം ശേഷം നന്നായി പൊടിച്ചെടുക്കുക തരിയില്ലാതെ പൊടിക്കണം ഇതിലേക്ക് കൊക്കോ പൗഡർ ചേർത്ത് വീണ്ടും അടിച്ചെടുക്കുക ഇതിലേക്ക് സൺഫ്ലവർ ഓയിൽ അല്പാല്പമായി ചേർത്ത് അടിച്ചെടുക്കുക വാനില എസെന്സും ചേർത്ത് കൊടുക്കാം ഇത് നന്നായി അടിച്ചെടുക്കണം ന്യൂട്ടല്ല തയ്യാർ ഇത് ഒരു ചില്ലുപാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം ഒരു മാസം വരെ ഈ കടല ന്യൂട്ടല്ല കേടുകൂടാതിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *