മുട്ട ബിസ്ക്കറ്റ് ഇനി ഓവൻ ഇല്ലാതെ ആർക്കും ഉണ്ടാകാം വളരെ എളുപ്പത്തിൽ കടയിൽ നിന്ന് വാങ്ങേണ്ട

മുട്ട ബിസ്ക്കറ്റ് ഇനി ഓവൻ ഇല്ലാതെ ആർക്കും ഉണ്ടാകാം വളരെ എളുപ്പത്തിൽ കടയിൽ നിന്ന് വാങ്ങേണ്ട

കുഞ്ഞു മക്കളുള്ള അമ്മമാരുടെ ഏറ്റവും വലിയ തലവേദനയാണ് വൈകുന്നേരത്തെ രുചികരമായ പലഹാരം അവധിദിവസമാണെങ്കിൽ പറയുകയും വേണ്ട കടയിൽനിന്ന് വാങ്ങുന്ന സാധനങ്ങൾ എന്ത് വിശ്വസിച്ചു കൊടുക്കും തത്ക്കാലം വിശപ്പടക്കാൻ എളുപ്പം ലഭ്യമായ സ്നാക്ക് എന്ന നിലയിലാകാം ബിസ്കറ്റ് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഹൃദയത്തിലിടം നേടിയത് ബേക്കറിയിൽ ചില്ലുഭരണിയിലിരുന്ന് കൊതിപ്പിക്കുന്ന കറുമുറു പലഹാരങ്ങളിൽ ഒന്നാണ് മുട്ട ബിസ്ക്കറ്റ് (കോയിൻ ബിസ്ക്കറ്റ്) ഇത് വാങ്ങാൻ ഇനി കടയിൽ പോകേണ്ട ഇരുപത് മിനിറ്റ് ഉണ്ടെങ്കിൽ  വീട്ടിൽ തയാറാക്കാം അവന്റെ സഹായമില്ലാതെ പാനിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ബിസ്കറ്റ് ആണിത്.

ചേരുവകൾ: മൈദ – 3/4 കപ്പ് ഉപ്പ് – 2 നുള്ള് മുട്ട – 2 ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ വനില എസൻസ് – 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ) മഞ്ഞ ഫുഡ് കളർ‍  – ആവശ്യമെങ്കിൽ പഞ്ചസാര പൊടിച്ചത് – 5 ടേബിൾസ്പൂൺ നെയ്യ് അല്ലെങ്കിൽ ബട്ടർ – 2 ടേബിൾസ്പൂൺ.

തയാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദയും ബേക്കിങ്  പൗഡറും യോജിപ്പിക്കുക ഇത് അരിപ്പയിലൂടെ അരിച്ച് എടുത്ത് വയ്ക്കാം മറ്റൊരു ബൗളിൽ മുട്ട നന്നായി  അടിച്ചെടുക്കുക ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം ഇതിലേക്ക് വനില എസൻസ്, ബട്ടർ എന്നിവ ചേർക്കാം ഈ മിശ്രിതം മൈദാ മിക്സുമായി ചേർത്ത് നന്നായി യോജിപ്പിക്കുക ഇത് ഒരു പേപ്പർ ബാഗിലാക്കുക ശേഷം  ഫ്രൈയിങ് പാനിലേക്ക് ഓരോ ചെറിയ വട്ടങ്ങളായി ഇടാം ഫ്രൈയിങ് പാനിൽ ബാറ്റർ ചെറിയ മുത്തുകൾ പോലെ നിരത്തുമ്പോൾ അൽപം സ്ഥലം വിട്ട് വേണം നിരത്താൻ ഫ്രയിങ് പാൻ നേരിട്ട് അടുപ്പിൽ വയ്ക്കരുത് ചൂടായ ദോശക്കല്ലിന് മുകളിൽ ഫ്രൈയിങ് പാൻ വച്ച് 10 അല്ലെങ്കിൽ 15 മിനിറ്റ് വേവിച്ചെടുക്കാം പത്ത് മിനിറ്റ് മൂടി വച്ച ശേഷം വെന്തില്ലെങ്കിൽ തുറന്ന് വച്ച് വേവിക്കാം വൈകുന്നേരം കഴിക്കാൻ രുചികരമായ നല്ല നാടൻ പലഹാരം റെഡി.

Leave a Reply

Your email address will not be published. Required fields are marked *