നാവിൽ കപ്പലോടും പാൽ പേഡ ഉണ്ടാക്കാൻ ഈ ഒരു കാര്യം ചേർത്ത് നോക്കൂ

നാവിൽ കപ്പലോടും പാൽ പേഡ ഉണ്ടാക്കാൻ ഈ ഒരു കാര്യം ചേർത്ത് നോക്കൂ

വളരെ രുചികരമായ വിഭവങ്ങൾ നിറഞ്ഞ ഒന്നാണ് നമ്മുടെ രാജ്യം ഓരോ സംസ്ഥാനത്തിനും ഓരോ രുചിഭേദമാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉത്സവ വേളകളിൽ സാധാരണയായി ഉണ്ടാക്കുന്ന ഒരു ക്ലാസിക് മധുരപലഹാരമാണ് പേഡ പാൽപ്പൊടിയാണ് ഇതിലെ പ്രധാന ചേരുവ പല ക്ഷേത്രങ്ങളിലും പ്രസാദമായി നൽകാറുള്ള ചെറുവിഭവം കൂടിയാണിത് ദീപാവലിക്കും മറ്റു വിശേഷ അവസരങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഒരു മധുര പലഹാരമാണിത് പ്രിയപ്പെട്ടവർക്കായി ഇഷ്ടപ്പെടുന്ന ഒരു മധുരപലഹാരമായി ഇത് സമ്മാനിക്കുന്നതാണ് അല്ലെങ്കിൽ ഒരു സായാഹ്ന ലഘുഭക്ഷണമായി ആസ്വദിക്കാം
വ്യത്യസ്തതരം സുഗന്ധങ്ങൾക്കനുസരിച്ച് പേഡയുടെ രുചിയും മണവുമെല്ലാം വ്യത്യസ്തമാക്കാൻ സാധിക്കും. ഇത് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ: പാൽ – 3/4 കപ്പ് പഞ്ചസാര – 1/ 2 കപ്പ് പാൽപ്പൊടി-ഒന്നര കപ്പ് നെയ്യ് -3 ടീ സ്പൂൺ.

ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കി പാൽ നന്നായി തിളപ്പിക്കുക തുടരെ ഇളക്കി തിളച്ചു തുടങുബൊൾ പഞ്ചസാര ചേർത്ത് ഇളക്കുക പാൽ കുറുകിത്തുടങ്ങുമ്പോൾ ഇതിലേക്ക് പാൽപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക കട്ട കെട്ടാതെ നോക്കണം ചെറുതീയിലാണ് യോജിപ്പിക്കേണ്ടത് നന്നായി ഇളക്കിക്കൊണ്ടേയിരിക്കുക അഞ്ചു മിനിട്ടിനു ശേഷം നെയ്‌ അല്പാല്പമായി ചേർത്തുകൊണ്ട് ഇളക്കുക ഈ മിശ്രിതം കട്ടിയായി തുടങ്ങി ഗോൾഡൻ നിറമായി പാനിൽ നിന്ന് വിട്ടുവരുന്നതാണ് പാകം ഇനി ഫ്ലെയിം ഓഫ് ചെയ്യാം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക അല്പം ചൂടറിയതിനു ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ ഉരുട്ടിയെടുത്തു മുറിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *