നല്ല ലേയറുകളുള്ള മുട്ട പഫ്‌സ് വീട്ടിൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്താൽ മതി

നല്ല ലേയറുകളുള്ള മുട്ട പഫ്‌സ് വീട്ടിൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്താൽ മതി

ധാരാളം പേരുടെ ഇഷ്ടവിഭവമാണ് മുട്ട പഫ്‌സ് വീട്ടിൽ ഉണ്ടാക്കാൻ ശ്രമിച്ചു വിജയിച്ചവരുണ്ടെകിലും ബേക്കറിയിൽ നിന്നും വാങ്ങുന്ന പഫ്സിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതിയും കേൾക്കാറുണ്ട് ബേക്കറി സ്റ്റൈൽ സോഫ്റ്റായ ലയറുകളായുള്ള മുട്ട പഫ്‌സ് അവ്ൻ ഇല്ലാതെ വേഗത്തിൽ വീട്ടിൽ തയാറാക്കാനുള്ള എളുപ്പവഴിയുണ്ട് യാതൊരു മായവും ഇല്ലാതെ ഇത് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം

ചേരുവകൾ : മൈദ – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് ബട്ടർ / നെയ്യ് – 4 ടേബിൾ സ്‌പൂൺ വെള്ളം – അര കപ്പ്
മസാല തയ്യാറാക്കാൻ :ഓയിൽ – 1 ടേബിൾ സ്‌പൂൺ പേരും ജീരകം- 1 ടീ സ്പൂൺ സവാള – 2(വലുത് ) വെളുത്തുള്ളി – 3 അല്ലി(വലുത്) ഇഞ്ചി – ചെറിയ കഷണം കറിവേപ്പില – 5 – 10 ഇലകൾ മുളക് പൊടി – 1/ 2 ടീസ്‌പൂൺ മഞ്ഞൾ പൊടി -1/ 4 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ തക്കാളി – 1 മുട്ട പുഴുങ്ങിയത് – 3 എണ്ണം കോൺ ഫ്ലോർ – 3 ടേബിൾ സ്പൂൺ.

തയ്യാറാക്കുന്ന വിധം: മൈദയിൽ ഉപ്പ്, ബട്ടർ/ നെയ്യ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചു മാവ് തയ്യാറാക്കുക. മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ സമയം മസാല തയ്യാറാക്കുക. അതിനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പേരും ജീരകം ചേർത്ത് വഴറ്റുക ഇതിനൊപ്പം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റുക ഇതിലേക്ക് സവാള ചേർത്തുകൊടുക്കാം ഉപ്പും ചേർത്ത് നന്നായി വഴറ്റുക നന്നായി സോഫ്റ്റ് ആകുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്തുകൊടുക്കാം ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞു ചേർക്കാം കറിവേപ്പിലയും ചേർത്തുകൊടുക്കാം ഒരു ടീസ്പൂൺ തൈരും ചേർത്തുകൊടുക്കാം മുട്ട മുറിച്ചു ചേർത്ത് ഫ്‌ളെയിം ഓഫ് ചെയ്യാം.
പഫ്‌സ് ഷീറ്റ് തയാറാക്കാനായി മാവിൽ നെയ്‌ ചേർത്ത് നന്നായി കുഴയ്ക്കുക ഇത് ചെറിയ ഉരുളകളാക്കി എടുക്കുക ഒരു ബൗളിൽ കോൺ ഫ്ലോർ, ഉരുക്കിയ നെയ്യ് എന്നിവ യോജിപ്പിക്കുക ഉരുളകൾ 6 എണ്ണം പുരിയുടെ വലുപ്പത്തിൽ പരത്തുക അതിൽ ഓരോന്നിലും കോൺ ഫ്ലോർ- നെയ് മിശ്രിതം പുരട്ടിക്കൊടുക്കുക അതിനുമുകളിൽ അല്പം മൈദാ തൂവിക്കൊടുക്കുക ഒന്നിന് മുകളിൽ ഒന്നായി വയ്ക്കുക പിന്നെ എല്ലാം കൂടി നേരിയതായി പരത്തുക ഈ ലെയറിനെ ചുരുട്ടിയെടുക്കുക ഇനി ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കാം ഇത് ഒന്നുകൂടി പരാതി അരികുകൾ മുറിച്ചു ഭംഗിയാക്കാം എല്ലാത്തിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക ഒരു പാനിൽ എന്ന ചൂടാക്കി പഫ്സ് വറുത്തു കോരാം എന്ന വേണ്ട എന്നുള്ളവർക്ക് ഒരു പാനിൽ തട്ടുവച്ച് (10 മിനിറ്റ് പ്രീഹീറ്റ്) അതിൽ പഫ്സ് നിരത്തി 30 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുത്തു ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *