ചായക്കട സ്റ്റൈൽ തേങ്ങയരച്ച ഗ്രീൻപീസ് കറി ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

ചായക്കട സ്റ്റൈൽ തേങ്ങയരച്ച ഗ്രീൻപീസ് കറി ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങൾക്ക് ഉപയോഗിക്കാവുന്ന രുചികരമായ ഒരു കറിയാണ് ഗ്രീൻപീസ് കറി എന്നാൽ ഗ്രീൻപീസിന്റെ ഗുണങ്ങളെപ്പറ്റി പലർക്കും അറിയില്ല ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാൻ പറ്റിയ മികച്ച ഒന്നാണ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു വളരെ ഗുണകരമാണ് 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത് അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട് ഗ്രീൻപീസ് പ്രോട്ടീൻ അഥവാ മാംസ്യത്തിന്റെ ഉറവിടമാണ് ഇത് ശരീരഭാരം നിയന്ത്രിക്കാനും കൂടുതൽ കാലറി അകത്താക്കുന്നത് തടയാനും സഹായിക്കും അപ്പോൾ നല്ല രുചികരമായ ഗ്രീൻപീസ് കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം ഇത് ചായക്കട സ്റ്റൈലിൽ ആണ് ഉണ്ടാക്കുന്നത് അപ്പത്തിനും ചപ്പാത്തിക്കും ഇടിയപ്പത്തിനുമൊപ്പം വളരെ മികച്ചൊരു കോമ്പിനേഷൻ ആണിത്.

ചേരുവകൾ: ഗ്രീൻപീസ് -1 കപ്പ് സവാള -1 ഇഞ്ചി വെളുത്തുള്ളി -3 പച്ചമുളക് -2 തക്കാളി -1 മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
മുളകുപൊടി -1n 1/2 ടീസ്പൂൺ മല്ലിപ്പൊടി -1 ടീസ്പൂൺ തേങ്ങ -1/4 കപ്പ് നല്ല ജീരകം -1/4 ടീസ്പൂൺ ഉപ്പ് എണ്ണ -2 ടീസ്പൂൺ
കടുക് -1/2 ടീസ്പൂൺ വറ്റൽ മുളക് -2 ഗരം മസാല -1 ടീസ്പൂൺ കറിവേപ്പില

ഗ്രീൻ പീസ് കഴുകി എട്ട് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക എട്ടുമണിക്കൂറിനു ശേഷം ഗ്രീൻപീസ് ഒന്ന് ഞെക്കി നോക്കുക അതിൽ കട്ടിയായി കിടക്കുന്ന ഗ്രീൻപീസ് എടുത്തു മാറ്റുക ഇത് ഒരു കുക്കറിൽ ചേർത്ത് ഗ്രീൻപീസ് മുങ്ങിക്കിടക്കുന്ന പാകത്തിന് വെള്ളം ഒഴിക്കണം ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക ഇത് നന്നായി വേവിച്ചെടുക്കുക സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, തക്കാളി എന്നിവ പൊടിയായി അരിയുക തേങ്ങയും ജീരകവും വെളുത്തുള്ളിയും മുളകുപൊടിയും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകുപൊട്ടിച്ചു ഇഞ്ചി, വെളുത്തുള്ളി, വറ്റൽമുളക് എന്നിവ വഴറ്റുക ഇതിലേക്ക് സവാള, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക പച്ചമുളകും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക തക്കാളി വെന്ത് അടയുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് അരപ്പു ചേർത്ത് തിളയ്ക്കുമ്പോൾ വേവിച്ചുവച്ചിരിക്കുന്ന ഗ്രീൻ പീസും ചേർത്ത് ഗരംമസാല കൂടി ഇട്ട്‌ ഇളക്കി ചെറുതീയിൽ 10 മിനിറ്റ് തുറന്നുവച്ചു വേവിക്കുക തീ ഓഫ് ആക്കി അതിൽ കറിവേപ്പില ഇട്ട് തീ ഓഫ് ചെയ്യാം കറി റെഡി.

Leave a Reply

Your email address will not be published. Required fields are marked *