കടയിൽ പോയി സമയം കളയാതെ ഫലൂദ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെയുണ്ടാക്കാമെന്ന് നോക്കാം

കടയിൽ പോയി സമയം കളയാതെ ഫലൂദ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെയുണ്ടാക്കാമെന്ന് നോക്കാം

നല്ല ചൂട് കാലം ആയിവരുമ്പോൾ തണുത്ത ഐസ്ക്രീമും ഫ്രൂട്ട് സാലഡും ഒക്കെ കഴിക്കാൻ കൊതിവരും അതുപോലെ തണുത്ത മധുര വിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് ഏറ്റവും പ്രിയപ്പെട്ട ഐറ്റങ്ങളിൽ ഒന്നാണ് ഫലൂദ തണുപ്പും മധുരവും ഒരുപോലെ ഒത്തുചേർന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് ഇത് ഇനി കടയിൽ പോയി കഴിക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ വളരെ ചുരുക്കം വിഭവങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കാവുന്നതെ ഉള്ളൂ.

ചേരുവകൾ: പാൽ-1/2 ലിറ്റർ പഞ്ചസാര-3 ടേബിൾ സ്പൂൺ സേമിയ-1/4 കപ്പ് കസ്ക്കസ്-1 1/2 ടേബിൾ സ്പൂൺ
റോസ് സിറപ്പ്-6 ടേബിൾ സ്പൂൺ മിക്സഡ് ഫ്രൂട്സ്-ആവശ്യത്തിന് വാനില ഐസ്ക്രീം-2 സ്‌കൂപ്പ് ബദാമും അണ്ടിപ്പരിപ്പും-ആവശ്യത്തിന്.

ഒരു പാത്രത്തിൽ അര ലിറ്റർ പാൽ തിളപ്പിക്കുക ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കണം നന്നായി യോജിപ്പിച്ച ശേഷം പാൽ നന്നായി തിളപ്പിക്കുക ഇത്‌ തണുപ്പിക്കാൻ മാറ്റി വെക്കണം ഒരു പാനിൽ വെള്ളം തിളപ്പിക്കുക ഇതിലേക്ക് കാൽ കപ്പ് സേമിയ ചേർത്തു വേവിക്കുക ഇത് അരിച്ചെടുക്കണം ശേഷം ഒരു കപ്പ് വെള്ളമൊഴിച്ചിട്ട് തണുപ്പിക്കണം ഒന്നര ടേബിൾ സ്പൂൺ കസ്കസ് വെള്ളത്തിലിട്ട് കുതിർത്ത് മാറ്റി വയ്ക്കണം പാലിൽ റോസ് സിറപ്പ് രണ്ടു ടേബിൾ സ്പൂൺ ചേർത്തു ഇളക്കി റോസ് മിൽക്ക് ആക്കണം വിളമ്പാൻ ഭംഗിയുള്ള രണ്ട്‌ ഗ്ലാസ് എടുത്ത് രണ്ട് സ്പൂൺ റോസ് സിറപ്പും സേമിയയും ചേർക്കണം ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത മിക്സഡ് ഫ്രൂട്സ് ഇട്ട് കൊടുക്കണം കുതിർന്ന കസ്ക്കസ് ഇട്ടിട്ട് റോസ് മിൽക്ക് ഒഴിച്ച് ഗ്ലാസ് നിറയ്ക്കണം രണ്ട് സ്‌കൂപ്പ് വാനില ഐസ്ക്രീം മുകളിൽ വച്ചു റോസ് സിറപ്പ് അൽപ്പം ഒഴിക്കണം ഗാര്ണിഷ് ചെയ്യാനായി മുകളിൽ അണ്ടിപ്പരിപ്പും ബദാമും വിതറുക അടിപൊളി ഫലൂദ റെഡി.

Leave a Reply

Your email address will not be published. Required fields are marked *