ഒറ്റയടിക്ക് റവ കൊണ്ടൊരു പഞ്ഞി അപ്പവും ചമ്മന്തിയും പരിപ്പുകറിയും എങ്ങനെ ഉണ്ടാക്കാം

ഒറ്റയടിക്ക് റവ കൊണ്ടൊരു പഞ്ഞി അപ്പവും ചമ്മന്തിയും പരിപ്പുകറിയും എങ്ങനെ ഉണ്ടാക്കാം

ഏതൊരു സാധാരണ വീട്ടിലും എപ്പോഴും ഉണ്ടാക്കാറുള്ള ഒന്നാണ് ദോശയും ചമ്മന്തിയും പരിപ്പ് കറിയും എന്നാൽ അത് തന്നെ ഒരേ ദിവസം അത്ര സമയനഷ്ടമില്ലാതെ വളരെ രുചികരമായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്കൊന്ന് നോക്കാം. റവ കൊണ്ടുള്ള ഈ ദോശ നമ്മൾ സാധാരണ കഴിക്കാറുള്ള ദോശ പോലെയല്ല നല്ല പഞ്ഞി പോലെ പതുപതുത്തത് ആണ് വീട്ടിൽ കുട്ടികൾക്കൊക്കെ ഒത്തിരി ഇഷ്ടപെടുന്ന രീതിയിൽ നല്ല എരിവുള്ള ഒരു ചമ്മന്തിയുടെ ഒപ്പം ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

ചേരുവകൾ:
ദോശ: റവ-1 കപ്പ് തേങ്ങാ ചിരകിയത്-1/3 കപ്പ് സവാള-1/2 തൈര്-1/3 കപ്പ് വെള്ളം-1 കപ്പ് ഉപ്പ്-ആവശ്യത്തിന് ബേക്കിങ് സോഡാ-1/4 ടീസ്പൂൺ.

ചമ്മന്തി: എണ്ണ-ആവശ്യത്തിന് വറ്റൽ മുളക്-2 സവാള-1/2 തേങ്ങാ ചിരകിയത്-1 കപ്പ് ഉപ്പ്-ആവശ്യത്തിന് മുളക്പൊടി-1/4 ടീസ്പൂൺ.

പരിപ്പ് കറി: മസൂർ ദാൽ-1 1/2 കപ്പ് വെളുത്തുള്ളി-2 അല്ലി പച്ചമുളക്-1 തക്കാളി-3 മുളക്പൊടി-1 ടീസ്പൂൺ മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന് വെള്ളം-ആവശ്യത്തിന് കടുക്-ആവശ്യത്തിന് കറിവേപ്പില-ആവശ്യത്തിന്.

ഒരു പാത്രത്തിൽ ഒരു കപ്പ് റവയും ഒരു കപ്പിന്റെ മൂന്നിലൊന്ന് തേങ്ങാ ചിരകിയതും ഒരു സവാളയുടെ പകുതിയും ഒരു കപ്പിന്റെ മൂന്നിലൊന്ന് തൈരും ഒരു കപ്പ് വെള്ളവും ഒഴിച്ചു നന്നായി യോജിപ്പിക്കുക ഇത് മിക്സിയുടെ ജാറിൽ ചേർത്തു നന്നായി അരച്ചെടുക്കണം ശേഷം ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർക്കണം ഇത് നന്നായി യോജിപ്പിക്കുക ഇനി പാൻ ചൂടാക്കി നെയ്യോ എണ്ണയോ തൂവി ഓരോ തവി മാവ് ഒഴിച്ചു ചെറിയ വലിപ്പത്തിൽ ദോശ ചുട്ടെടുക്കാം.

ചമ്മന്തി ഉണ്ടാക്കാനായി ഒരു പാത്രം ചൂടാക്കി അല്പം എണ്ണയൊഴിക്കുക ഇതിലേക്ക് രണ്ടു കഷ്ണം വറ്റൽ മുളകും ഒരു സവാളയുടെ പകുതിയും ചേർത്തു നന്നായിട്ട് ഒന്ന് വഴറ്റുക ഒരു ജാറിൽ ഇത് ചേർത്തു ഒപ്പം ഒരു കപ്പ് തേങ്ങാ ചിരകിയതും ഉപ്പും മുളകുപൊടിയും ചേർത്തു നന്നായി അരച്ചെടുത്തതിന് ശേഷം കഴിക്കാവുന്നതാണ്.

പരിപ്പുകറിക്ക് ഒരു പാനിൽ നന്നായി കഴുകിയ ദാൽ ഒന്നര കപ്പ് ചേർക്കുക ഇതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളിയും ഒരു പച്ചമുളകും മൂന്ന് തക്കാളിയും ചേർത്തതിന് ശേഷം അൽപ്പം വെള്ളം ഒഴിക്കുക ഒരു ടീസ്പൂൺ മുളക്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കണം ആവശ്യത്തിന് കടുകും കറിവേപ്പിലയും അവസാനം താളിച്ച ശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *