ഇതുപോലെ ചെയ്താൽ നല്ല പെർഫെക്ട് നാടൻ നെയ്യപ്പം ഉണ്ടാക്കാം

ഇതുപോലെ ചെയ്താൽ നല്ല പെർഫെക്ട് നാടൻ നെയ്യപ്പം ഉണ്ടാക്കാം

നെയ്യപ്പം ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും ചായക്കൊപ്പം മാത്രമല്ല, നെയ്യപ്പം എപ്പോൾ കിട്ടിയാലും നമ്മൾ മലയാളികൾ കഴിക്കും നല്ല തേങ്ങാക്കൊത്തു ചേർത്ത നെയ്യപ്പം കേൾക്കുമ്പോൾ നാവിൽ വെള്ളമൂറുമല്ലേ പക്ഷെ നെയ്യപ്പം നന്നായില്ല, നെയ്യപ്പം പൊട്ടിപ്പോയി വെന്തില്ല പൊങ്ങി വന്നില്ല ആരു വന്നില്ല എന്നൊക്കെയുള്ള പരാതികൾ സ്ഥിരമാണ് ഇതുപോലെ ചെയ്താൽ നല്ല പെർഫെക്ട് നെയ്യപ്പം ഉണ്ടാക്കാം ബേക്കിങ് സോഡയോ പൗഡറോ ഒന്നും ചേർക്കാതെ തന്നെ അകത്തു നല്ല സോഫ്റ്റ് ആയി പുറത്തു മൊരിഞ്ഞ നല്ല നാടൻ നെയ്യപ്പം ഉണ്ടാക്കി നോക്കിയാലോ.

ചേരുവകള്‍ പച്ചരി രണ്ട് കപ്പ് ശര്‍ക്കര 300 ഗ്രാം മൈദ 2 ടേബിൾ സ്പൂൺ വെള്ളം 3/ 4 കപ്പ്
ഏലക്കായ 10 എണ്ണം (പൊടിച്ചത് ) കറുത്ത എള്ള് 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് നെയ്യ് 1 ടേബിൾ സ്പൂൺ എണ്ണ 1/2 ലിറ്റര്‍
തേങ്ങാ കൊത്ത് നെയ്യില്‍ വറുത്തെടുത്തത് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
പച്ചരി നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത വക്കുക ശേഷം നന്നായി കഴുകി വെള്ളം കളഞ്ഞെടുക്കണം ഒരു പാത്രത്തില്‍ മുക്കാൽ കപ്പ് വെള്ളവും ശര്‍ക്കരയും ചേർത്ത് അടുപ്പില്‍ വച്ച് പാനി ഉണ്ടാക്കുക ശര്‍ക്കര നന്നായി ഉരുകി കഴിഞ്ഞാല്‍ തീ അണച്ചു ചൂടാറുവാന്‍ വയ്ക്കുക ഈ പാനിയും അരിയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
മാവിൽ മൈദ ഏലക്കാപ്പൊടി എള്ള് നെയ്യ് എന്നിവ ചേര്‍ത്തിളക്കുക മൈദ ചേര്‍ക്കുന്നത് മൃദുത്വം കിട്ടാന്‍ വേണ്ടിയിട്ടാണ് ദോശമാവ് പോലെ ഉള്ള പരുവം ആയിരിക്കണം ഇത് കുറഞ്ഞത് 12 മണിക്കൂര്‍ അനക്കാതെ വയ്ക്കണം.
വറുക്കുന്നതിനു മുൻപ് വറുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്തു ചേര്‍ത്ത് നന്നായി ഇളക്കുക നല്ല കുഴിഞ്ഞ ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കാന്‍ വയ്ക്കുക ആവശ്യമെങ്കിൽ നെയ്യ് കൂടെ ചേർക്കാം എണ്ണ നന്നായി ചൂടായാല്‍ ഓരോ തവി മാവ് എടുത്ത് ചട്ടിയുടെ നടുവില്‍ ഒഴിച്ചു കൊടുക്കുക ഒരു വശം മൊരിഞ്ഞു കഴിഞ്ഞാല്‍ മറുവശവും പതുക്കെ മറിച്ചിട്ട് വറുത്തെടുക്കുക നെയ്യപ്പം റെഡി.

Leave a Reply

Your email address will not be published. Required fields are marked *