അയലയോ മത്തിയോ ആയിക്കോട്ടെ ഏതു മീൻ ഉപയോഗിച്ചും നല്ല ചാറോടു കൂടി അച്ചാർ ഇടാം

അയലയോ മത്തിയോ ആയിക്കോട്ടെ ഏതു മീൻ ഉപയോഗിച്ചും നല്ല ചാറോടു കൂടി അച്ചാർ ഇടാം

മീൻ അച്ചാർ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല നെയ്‌മീൻ, ചൂര തുടങ്ങി ദശയുള്ള മീനുകളാണ് സാധാരണ മീൻ അച്ചാർ ഇടാൻ ഉപയോഗിക്കുന്നത് എന്നാൽ മത്തി, അയല തുടങ്ങിയ ചെറിയ മീനുകൾ ഉപയോഗിച്ചും അച്ചാർ ഇടാം വളരെ രുചികരമായി നല്ല ചാറുള്ള മീൻ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.

ചേരുവകൾ : മീൻ – 3/ 4 കിലോ വിനാഗിരി – 1 ½ കപ്പ് തിളയ്ക്കുന്ന വെള്ളം – 2 കപ്പ് മഞ്ഞൾപൊടി – ¾ ടേബിൾസ്പൂൺ + ¾ ടേബിൾസ്പൂൺ മുളകുപൊടി – 2 ടേബിൾസ്പൂൺ + 3 ടേബിൾസ്പൂൺ കശ്‍മീരി മുളകുപൊടി – 2 ടേബിൾസ്പൂൺ കുരുമുളകുപൊടി – ¾ ടേബിൾസ്പൂൺ ഇഞ്ചി – 2 വലിയ കഷ്ണം വെളുത്തുള്ളി – 25 അല്ലി പച്ചമുളക് – ആവശ്യത്തിന് കടുക് – 1 ടേബിൾസ്പൂൺ കായപ്പൊടി -1 ടേബിൾസ്പൂൺ ഉലുവപ്പൊടി – ½ ടേബിൾസ്പൂൺ കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ സൺഫ്ലവർ ഓയിൽ.

തയ്യാറാക്കുന്ന വിധം : മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക ഇതിൽ ഉപ്പ്, 2 സ്പൂൺ മുളകുപൊടി, മുക്കാൽ സ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ സ്പൂൺ കുരുമുളകുപൊടി എന്നിവ പുരട്ടി ഒരു മണിക്കൂർ മാറ്റിവയ്ക്കുക
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക.
ഒരു ഫ്രയിങ് പാൻ ചൂടാക്കി എണ്ണയൊഴിച്ചു മീൻ വറുത്തു കോരുക നന്നായി മൊരിഞ്ഞു കിട്ടണം എന്നാൽ ഡ്രൈ അകാൻ പാടില്ല മീൻ പല ബാച്ച് ആയാണ് വറുക്കെണ്ടത് ഒരുമിച്ചു വറുത്താൽ ക്രിസ്പി ആകില്ല വറുത്തു കോരുന്നതിനു മുൻപായി അല്പം കറിവേപ്പില ചേർത്ത് കൊടുക്കാം നല്ല രുചി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക നിറം മാറുന്നതുവരെ വഴറ്റുക തീ കുറച്ചു മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, എന്നിവ ചേർത്ത് വഴറ്റുക, കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം വേണമെങ്കിൽ തീ ഓഫ് ചെയ്തതിനു ശേഷം പൊടികൾ ചേർക്കാം ഇതിലേക്ക് കായം, ഉലുവപ്പൊടി എന്നിവ ചേർക്കുക എന്നിട്ട് നന്നായി യോജിപ്പിക്കുക ഇതിലേക്ക് വിനാഗിരിയും നന്നായി തിളച്ചുകൊണ്ടിരിക്കുന്ന വെള്ളവും ചേർത്ത് കൊടുക്കാം തീ കൂട്ടിവച്ചു ഇത് നന്നായി തിളപ്പിക്കുക ഉപ്പും ചേർത്ത് കൊടുക്കാം നന്നായി തിളച്ചതിനു ശേഷം ഇതിലേക്ക് മീൻ ചേർക്കാം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം അച്ചാർ റെഡി ഒരു ദിവസത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *